LATEST NEWS

Related Posts

LOCAL NEWSഎടത്വായില്‍ പുതിയ പോസ്റ്റ് ഓഫീസ് നിര്‍മ്മിക്കുന്ന സ്ഥലം കൊടിക്കുന്നില്‍ സുരേഷ് എംപി സന്ദര്‍ശിച്ചു

എടത്വായില്‍ പുതിയ പോസ്റ്റ് ഓഫീസ് നിര്‍മ്മിക്കുന്ന സ്ഥലം കൊടിക്കുന്നില്‍ സുരേഷ് എംപി സന്ദര്‍ശിച്ചു

റിനു തലവടി
എടത്വ: എടത്വായില്‍ പുതിയ പോസ്റ്റ് ഓഫീസ് നിര്‍മ്മിക്കുന്ന സ്ഥലം കൊടിക്കുന്നില്‍ സുരേഷ് എംപി സന്ദര്‍ശിച്ചു. നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഫയലിംഗ് ജോലികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

എറണാകുളം ആസ്ഥാനമായ എസ്.ക്യു കോണ്‍ട്രാക്ടിങ് കമ്പനി ആണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഒന്‍പത് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കത്തക്ക രീതിയിലാണ് പണികള്‍ പുരോഗമിക്കുന്നത്. കേന്ദ്ര പോസ്റ്റല്‍ ഡയറക്ടറേറ്റ് വഴി 75 ലക്ഷം രൂപ ചിലവിലാണ് പോസ്റ്റ് ഓഫീസ് നിര്‍മാണം നടക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, സൈറ്റ് എഞ്ചിനിയര്‍മാരായ വിശ്വപ്രശാന്ത്, അമല്‍രാജ്, ഫയലിംഗ് സൂപ്പര്‍വൈസര്‍ വിനോദ് കുമാര്‍, ജോയി വര്‍ഗീസ് ചക്കനാട് എന്നിവര്‍ എംപിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.